29
Monday
April 2024
April 2024
സംവത് 2074 ന് നഷ്ടത്തോടെ തുടക്കം
Posted on: October 19, 2017
മുംബൈ : മുഹൂർത്തവ്യാപാരത്തിൽ നേരിയ നേട്ടത്തിൽ തുടങ്ങിയ ഓഹരിവിപണി വൈകാതെ നഷ്ടത്തിലേക്ക് നീങ്ങി. സംവത് 2074 ന് തുടക്കം കുറിച്ചു കൊണ്ടുള്ള മുഹൂർത്ത വ്യാപാരത്തിൽ ഓഹരിസൂചികകൾ കനത്ത നഷ്ടം നേരിട്ടു.
ബിഎസ്ഇ സെൻസെക്സ് 194.39 പോയിന്റ് കുറഞ്ഞ് 32,839.96 പോയിന്റിലും നിഫ്റ്റി പോയിന്റ് 64.40 പോയിന്റ് കുറഞ്ഞ് 10,146.50 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ഇൻഫോസിസ്, ലുപിൻ, ഭാരതി എയർടെൽ, എം & എം തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, അക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളിൽ കനത്ത വില്പനസമ്മർദ്ദം അനുഭവപ്പെട്ടു.
TAGS: Muhurat Trading | Samvat 2074 |
News in this Section
Trending News