മുഹൂർത്ത വ്യാപാരം നാളെ

Posted on: November 13, 2020

കൊച്ചി : ഓഹരി വിപണിയില്‍ നാളെ വൈകിട്ട് 06.15 മുതല്‍ 07.15 വരെ ദീപാവലി മുഹൂര്‍ത്ത വ്യാപാരം നടക്കും. നാഷനല്‍സ്റ്റോക് എക്‌സ്‌ചേഞ്ചും ബോംബെ സ്റ്റോക് എക്‌സഞ്ചും മുഹൂര്‍ത്ത വ്യാപാരത്തിന് അവസരം ഒരുക്കുന്നുണ്ട്. മുഹൂര്‍ത്ത വ്യാപാരത്തിനു ശേഷം ചൊവ്വാഴ്ച മാത്രമേ ഓഹരി വ്യാപാരം
പുനരാരംഭിക്കുകയുള്ളു, ഞായര്‍ പതിവ് അവധിയും തിങ്കള്‍ ദീപാവലി ബലി പതിപദ പ്രമാണിച്ചുള്ള അവധിയുമായിരിക്കും.

ഹിന്ദു കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്ന ദിവസമാണു മുഹൂര്‍ത്ത വ്യാപാരം നടത്തുന്നത്. നാളെ സംവത് 2077ന്റെ ആദ്യ ദിനമാണ്. ആദ്യ ദിന വ്യാപാരത്തിലെ നേട്ടം വര്‍ഷാവസാനം വരെ ആവര്‍ത്തിക്കും എന്നാണു വിശ്വാസം.

ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് 1957 മുതല്‍ മുഹുര്‍ത്ത വ്യാപാരത്തിനു വേദിയൊരുക്കുന്നുണ്ട്. നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് 1992 മുതലും.

 

TAGS: Muhurat Trading |