പ്യൂഷേ ഇന്ത്യയിൽ 7000 കോടി രൂപ മുതൽമുടക്കിനൊരുങ്ങുന്നു

Posted on: September 23, 2017

മുംബൈ : ഫ്രഞ്ച് കാർ നിർമാതാക്കളായ പ്യൂഷേ തമിഴ്‌നാട്ടിൽ പ്ലാന്റ് സ്ഥാപിക്കാൻ 7,000 കോടി രൂപ മുതൽമുടക്കും. വൈകാതെ ഇതു സംബന്ധിച്ച ധാരണാപത്രം തമിഴ്‌നാട് ഗവൺമെന്റുമായി ഒപ്പുവെയ്ക്കും.

പ്യൂഷേയുടെ ഇന്ത്യയിലേക്കുള്ള മൂന്നാം വരവ് അംബാസഡറിനെ ഏറ്റെടുത്തുകൊണ്ടാണ്. കാർ നിർമാണത്തിന് 700 കോടി മുതൽമുടക്കാമെന്ന് സികെ ബിർള ഗ്രൂപ്പമായി ധാരണയുണ്ടായിരുന്നു.

പ്രീമിയർ ഓട്ടോമൊബൈൽസുമായി ചേർന്ന് 1994 ൽ ആണ് പ്യൂഷേ ആദ്യം ഇന്ത്യയിലെത്തിയത്. പ്യൂഷേ 309 കാർ പുറത്തിറക്കിയെങ്കിലും 1997 ൽ പ്രവർത്തനം അവസാനിപ്പിച്ചു. തുടർന്ന് 2011 ൽ ഗുജറാത്തിലെ സനന്ദിൽ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങിയെങ്കിലും സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് പദ്ധതി നടപ്പായില്ല.