ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിൽ സ്വയം വിരമിക്കൽ പദ്ധതി

Posted on: July 19, 2015

Hindustan-Motors-Ambassador

ന്യൂഡൽഹി : ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ ഉത്തരപാര പ്ലാന്റിൽ വീണ്ടും സ്വയം വിരമിക്കൽ പദ്ധതി. 2300 ജീവനക്കാരുണ്ടായിരുന്ന ഉത്തരപാര പ്ലാന്റിൽ കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ച വിആർഎസിൽ 900 പേർ വിരമിച്ചിരുന്നു. ഇവർക്ക് പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾക്കു പുറമെ ഒരു ലക്ഷം രൂപ വീതം ആശ്വാസധനവും കമ്പനി നൽകി.

2014 മെയ് മാസത്തോടെ അംബസഡർ കാറുകളുടെ ഉത്പാദനം നിർത്തിയതാണ് ഉത്തരപാര പ്ലാന്റ് അടച്ചുപൂട്ടാൻ ഇടയാക്കിയത്. 2015 മാർച്ചിൽ അവസാനിച്ച ധനകാര്യവർഷം കമ്പനി 42 കോടി രൂപ നഷ്ടം നേരിട്ടു. ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ ചെന്നൈ പ്ലാന്റിൽ മിത്സുബിഷി പജീറോ സ്‌പോർട്ടിന്റെ നിർമാണം നടക്കുന്നുണ്ട്. കൂടാതെ കരാർ അടിസ്ഥാനത്തിൽ ഇസുസു വാഹനങ്ങളും നിർമ്മിച്ചുവരുന്നു.