പിജോട്ട് സ്‌കൂട്ടറിന്റെ 51 ശതമാനം ഓഹരി മഹീന്ദ്രയ്ക്ക്

Posted on: October 7, 2014

Anand-Mahindra-big

ഫ്രഞ്ച് കമ്പനിയായ പിഎസ്എ പിജോട്ട് സിട്രോണിന്റെ സ്‌കൂട്ടർ ബിസിനസ് – പിജോട്ട് മോട്ടോർസൈക്കിൾസിന്റെ (പിഎംടിസി) 51 ശതമാനം ഓഹരികൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്വന്തമാക്കി. 15 മില്യൺ യൂറോ (107 കോടി രൂപ) യുടേതാണ് ഇടപാട്. മഹീന്ദ്ര ടു വീലേഴ്‌സ് ലിമിറ്റഡ് മുഖേനയാണ് ഓഹരി വാങ്ങിയത്.

കഴിഞ്ഞ പത്തുവർഷമായി നഷ്ടത്തിലാണ് പിഎസ്എ പിജോട്ട്. 2013 ൽ 79,000 യൂണിറ്റുകളാണ് വില്പന. ഫ്രാൻസിൽ 500 ഉം ചൈനയിൽ 300 ഉം തൊഴിലാളികളാണുള്ളത്. യുറോപ്പിൽ പ്യാജിയോയിൽ നിന്ന് കടുത്ത മത്സരമാണ് പിഎസ്എ പിജോട്ട് നേരിടുന്നത്. ഉത്പാദനം കുറഞ്ഞതോടെ കിഴക്കൻ ഫ്രാൻസിലെ എൻജിൻ പ്ലാന്റ് 2012 ൽ അടച്ചുപൂട്ടിയിരുന്നു.