ഐഎംഎഫിനെ സമീപിക്കേണ്ട കാര്യമില്ല രഘുറാം രാജൻ

Posted on: September 1, 2013

Raghuram Rajanരാജ്യത്തെ കറന്റ് അക്കൗണ്ട് ഡെഫിസിറ്റും രൂപയുടെ വിലത്തകർച്ചയും പരിഹരിക്കാൻ സ്വർണവുമായി ഐഎംഎഫിനെ സമീപിക്കേണ്ട കാര്യമില്ലെന്ന് റിസർവ് ബാങ്കിന്റെ നിയുക്ത ഗവർണർ രഘുറാം രാജൻ. ഇപ്പോഴത്തെ സാഹചര്യം നേരിടാൻ ആവശ്യത്തിലധികം ഡോളർ ഇന്ത്യയുടെ കൈവശമുണ്ട്.

കഴിഞ്ഞയാഴ്ച രൂപയ്ക്കു റെക്കോർഡ് തകർച്ച സംഭവിച്ചതിന്റെ പിന്നാലെ
ഇന്ത്യ സ്വർണം പണയം വച്ചു കടമെടുക്കുമെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. 1981 നവംബറിലും 1991 ജനുവരിയിലും 1991 ഒക്ടോബറിലും ഇന്ത്യ ഐഎംഎഫിൽ നിന്നും കടമെടുത്തിരുന്നു. 67 ടൺ സ്വർണമാണ് 1991-ൽ പണയപ്പെടുത്തിയത്. ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശനാണ്യശേഖരം 278.6 ബില്യൺ ഡോളറാണ്.ആറുമാസത്തെ ഇറക്കുമതിക്ക് ഈ തുക പര്യാപ്തമാണ്.