ജൻധൻ അക്കൗണ്ടുകളിൽ 71,558 കോടിയുടെ നിക്ഷേപം

Posted on: January 2, 2017

ന്യൂഡൽഹി : ജൻധൻ അക്കൗണ്ടുകൾ 2016 ഡിസംബർ 21 വരെ സമാഹരിച്ചത് 71,558 കോടിയുടെ നിക്ഷേപം. പ്രധാൻമന്ത്രി ജൻധൻ യോജന പ്രകാരം ഇതേ വരെ തുറന്നത് 26.03 കോടി അക്കൗണ്ടുകളാണെന്ന് ധനമന്ത്രാലയം വെളിപ്പെടുത്തി. ഇവയിൽ 15.86 കോടി അക്കൗണ്ടുകൾ ഗ്രാമീണമേഖലയിലാണ്.

ജൻധൻ അക്കൗണ്ടുകളിൽ നിന്ന് ഇതേവരെ പിൻവലിക്കപ്പെട്ടത് 3,285 കോടി രൂപ. ഈ തുക കൂടി ചേർത്താൽ മൊത്തം നിക്ഷേപം 74,843 കോടി രൂപ വരും. 50,000 രൂപയാണ് ജൻധൻ അക്കൗണ്ടുകളിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക.നവംബർ 8 ന് ശേഷം ജൻധൻ അക്കൗണ്ടുകളിലുണ്ടായ നിക്ഷേപ വളർച്ച ആദായിനികുതി വകുപ്പ് പരിശോധിച്ചുവരികയാണ്.