ജൻധൻയോജന ലക്ഷ്യം 10 കോടി അക്കൗണ്ടുകളായി വർധിപ്പിച്ചു

Posted on: December 1, 2014

PMJDY-logo-CS

പ്രധാനമന്ത്രി ജൻധൻ യോജന പദ്ധതി ആദ്യം പ്രഖ്യാപിച്ച 7.5 കോടി അക്കൗണ്ടുകൾ എന്ന ലക്ഷ്യം പിന്നിട്ടതോടെ 2015 ജനുവരി 26 ന് മുമ്പ് 10 കോടി അക്കൗണ്ടുകളായി ഉയർത്തി. നവംബർ 18 വരെ രാജ്യത്ത് 7.64 കോടി പിഎംജെഡിവൈ അക്കൗണ്ടുകളാണ് ആരംഭിച്ചത്. ഇവയിൽ 5.74 കോടി അക്കൗണ്ടുകളിലും മിനിമം ബാലൻസ് ഇല്ല. പദ്ധതി പ്രകാരം. ആകെ 6015 കോടി രൂപയുടെ നിക്ഷേപം ബാങ്കുകളിലെത്തി.