ജന്‍ ധന്‍ അക്കൗണ്ട് നിക്ഷേപം ഒരു ലക്ഷം കോടിയിലേക്ക്

Posted on: April 22, 2019


ന്യൂഡല്‍ഹി : രാജ്യത്തെ ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം ഏപ്രില്‍ മൂന്നിലെ കണക്കുകള്‍ പ്രകാരം 97,665.66 കോടി രൂപ.
മൊത്തം ജന്‍ ധന്‍ അക്കൗണ്ടുകള്‍ 35.39 കോടിയായി.
ബിജെപി സര്‍ക്കാര്‍ 2014 ലാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ) നടപ്പിലാക്കിയത്.
എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ആയിരുന്നു ആദ്യ ലക്ഷ്യം. ഇതു പിന്നീട് എല്ലാ മുതിര്‍ന്ന വ്യക്തികള്‍ക്കും ബാങ്ക് അക്കൗണ്ട് എന്നായി.
അക്കൗണ്ട് ഉടമകളില്‍ 50 ശതമാനത്തിലേറെ സ്ത്രീകളാണ്. 59 % അക്കൗണ്ടുകളും ഗ്രാമീണ, അര്‍ധ നഗര മേഖലകളിലും.
പദ്ധതി വിജയമായതോടെ അക്കൗണ്ട് ഉടമകളുടെ അപകട ഇന്‍ഷൂറന്‍സ് തുക ഒരു ലക്ഷം രൂപയില്‍ നിന്നു രണ്ടു ലക്ഷമാക്കി ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ടു ബാങ്കിലേക്കു നല്‍കാനും ജന്‍ ധന്‍ അക്കൗണ്ടുകള്‍ സഹായിച്ചു.