പാസഞ്ചർ വാഹന വില്പനയിൽ 7-9 ശതമാനം വളർച്ചാപ്രതീക്ഷ

Posted on: December 4, 2016

passenger-vehicles-big

ന്യൂഡൽഹി : പാസഞ്ചർ വാഹനങ്ങളുടെ വില്പന 2017 ൽ 7-9 ശതമാനം വളർച്ചനേടിയേക്കുമെന്ന് ആഗോള റേറ്റിംഗ് സ്ഥാപനമായ ഫിച്ച്. ഈ വർഷം ഏപ്രിൽ – സെപ്റ്റംബർ കാലയളവിൽ 12.3 ശതമാനം വളർച്ചനേടി. ഡൽഹിയിൽ ഡീസൽ വാഹനങ്ങളുടെ നിരോധനം പിൻവലിച്ചതും പുതിയ മോഡലുകളും വില്പന വർധിക്കാൻ സഹായിച്ചു. എന്നാൽ കറൻസി പിൻവലിക്കൽ താത്കാലികമായി ആഡംബരകാറുകളുടെ വില്പനയെ ബാധിക്കുമെന്നാണ് ഫിച്ചിന്റെ വിലയിരുത്തൽ.

വാണിജ്യവാഹനങ്ങളുടെ വില്പനയിലും ഫിച്ച് പുരോഗതി പ്രതീക്ഷിക്കുന്നു. 2017 ഏപ്രിൽ ഒന്നു മുതൽ ബിഎസ് 4 മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരികയാണ്. വാഹനവില്പനയിലെ കുതിപ്പ് ജിഡിപി വളർച്ചയിലെ നിർണായക ഘടകമാണെന്നും ഫിച്ച് ചൂണ്ടിക്കാട്ടി.