ഇന്ത്യയുടെ വളര്‍ച്ച കുറയും : ഫിച്ച്

Posted on: October 25, 2019

ന്യൂഡല്‍ഹി : ഇന്ത്യയുടെ വളര്‍ച്ച 5.5 ശതമാനമായി കുറയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. നടപ്പു സാമ്പത്തിക വര്‍ഷം 6.6 % വളര്‍ച്ച നേടുമെന്ന് ഏപ്രില്‍ ഫിച്ച് പറഞ്ഞിരുന്നു. 6.1 % വളര്‍ച്ച കൈവരിക്കുമെന്ന് ആര്‍ബിഐ കണ്ടെത്തിയിരുന്നു. 2020-2021 ല്‍ 6.2 ശതമാനവും, 2021-2022 ല്‍ 6.7 ശതമാനവും വളര്‍ച്ച നേടുമെന്നും ഫിച്ച് പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികളാണ് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്. വായ്പ ലഭ്യത കുറഞ്ഞതാണ് വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്നത്. ആഗോള മാന്ദ്യവും മറ്റൊരു ഘടകമാണ്.

TAGS: Fitch |