പാസഞ്ചർവാഹനങ്ങളുടെ വില്പനയിൽ 11 ശതമാനം ഇടിവ്

Posted on: July 11, 2017

ന്യൂഡൽഹി : ആഭ്യന്തരവിപണിയിൽ ജൂൺ മാസം പാസഞ്ചർ വാഹനങ്ങളുടെ വില്പനയിൽ 11 ശതമാനത്തിലധികം ഇടിവ്. എന്നാൽ ഇരുചക്രവാഹനങ്ങളുടെ വില്പന 4 ശതമാനവും വാണിജ്യവാഹനങ്ങളുടെ വില്പന 1.44 ശതമാനവും വളർച്ചരേഖപ്പെടുത്തി. അതേസമയം ഓട്ടോറിക്ഷകളുടെ (ത്രീവീലർ) വില്പന (36,491) 25 ശതമാനം കുറഞ്ഞു.

ജൂൺ മാസത്തിൽ 198,399 പാസഞ്ചർവാഹനങ്ങൾ വില്പനനടത്തിയതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (സിയാം) വ്യക്തമാക്കി. കഴിഞ്ഞ ആറു മാസത്തിനിടെയുണ്ടായ ആദ്യ ഇടിവും. 2013 മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. ഇരുചക്രവാഹന വില്പന ജൂണിൽ 1.52 ദശലക്ഷം യൂണിറ്റുകളായിരുന്നു. സ്‌കൂട്ടറുകളുടെ വില്പന (497,478) 10 ശതമാനവും മോട്ടോർസൈക്കിളുകളുടെ വില്പന (964,269) രണ്ട് ശതമാനവും വളർച്ചനേടി.