വിമാനയാത്രക്കാരുടെ എണ്ണത്തിൽ 23 ശതമാനം വർധന

Posted on: October 19, 2016

domestic-flights-bigമുംബൈ : രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 23 ശതമാനം വർധന കൈവരിച്ചു. നടപ്പുവർഷം ജനുവരി – സെപ്റ്റംബർ കാലയളവിൽ 72.7 ദശലക്ഷം പേരാണ് വിമാനയാത്ര നടത്തിയത്. സെപ്റ്റംബറിൽ മാത്രം 8.3 ദശലക്ഷം പേർ വിമാനയാത്ര നടത്തി. മുൻവർഷം സെപ്റ്റംബറിനേക്കാൾ 24 ശതമാനം വളർച്ച നേടി. സെപ്റ്റംബറിൽ 40 ശതമാനം വിപണിവിഹിതത്തോടെ ഇൻഡിഗോ മാർക്കറ്റ്‌ലീഡർ സ്ഥാനം നിലനിർത്തി.

ആഭ്യന്തര വ്യോമയാനരംഗത്ത് ഇന്ത്യ ലോകരാജ്യങ്ങളെ മറികടക്കുമെന്നാണ് ഇന്റർനാഷണൽ എയർട്രാൻസ്‌പോർട്ട് അസോസിയേഷന്റെ വിലയിരുത്തൽ. വളരുന്ന സമ്പദ്‌വ്യവസ്ഥയും സമ്പന്ന മധ്യവർഗവുമാണ് ഇതിനു കാരണം. യുകെ യെ മറികടന്ന് 2026 ൽ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമഗതാഗത വിപണിയായി ഇന്ത്യ മാറുമെന്നുമാണ് അയാട്ടയുടെ നിഗമനം.