എയർ ഇന്ത്യയ്ക്ക് 105 കോടി രൂപ പ്രവർത്തനലാഭം

Posted on: October 15, 2016

Air-India-Boeing-777---300-

മുംബൈ : എയർ ഇന്ത്യ പത്ത് വർഷത്തിനിടെ ആദ്യമായി ലാഭം നേടി. 2015-16 സാമ്പത്തികവർഷത്തിൽ 105 കോടി രൂപയാണ് പ്രവർത്തനലാഭം. മുൻവർഷം 2,636 കോടി രൂപ നഷ്ടത്തിലായിരുന്നു. ഇന്ത്യൻ എയർലൈൻസ് 2007 ൽ ലയിപ്പിച്ചതിനു ശേഷം എയർ ഇന്ത്യ പ്രവർത്തനലാഭം നേടിയിരുന്നില്ല. ഇന്ധനവിലയിലെ കുറവും യാത്രക്കാരുടെ എണ്ണത്തിലെ വർധനയുമാണ് എയർ ഇന്ത്യയുടെ ലാഭവളർച്ചയ്ക്ക് വഴിയൊരുക്കിയത്. ഇന്ധനവിലയിൽ 31 ശതമാനം കുറവുണ്ടായപ്പോൾ ടിക്കറ്റ് നിരക്ക് 7.7 ശതമാനം കുറഞ്ഞു.

മൊത്തവരുമാനം 2015-16 ൽ 20,526 കോടി രൂപ. 2014-15 ൽ 20,613 കോടിയായിരുന്നു വരുമാനം. 2015-16 ൽ 18 ദശലക്ഷം യാത്രക്കാരെ എയർ ഇന്ത്യ കൈകാര്യം ചെയ്തു. യാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 6.6 ശതമാനം വളർച്ചകൈവരിച്ചു. അതേസമയം സഞ്ചിത നഷ്ടം 3,837 കോടി രൂപയാണ്. മുൻവർഷം 5,859 കോടി രൂപയായിരുന്നു സഞ്ചിത നഷ്ടം. വിദേശനാണ്യവിനിമയ നഷ്ടം 350 കോടി രൂപ.

TAGS: Air India |