വാൾമാർട്ട് ഫ്‌ളിപ്കാർട്ടിൽ നിക്ഷേപത്തിനൊരുങ്ങുന്നു

Posted on: September 28, 2016

walmart-big

ന്യൂഡൽഹി : യുഎസ് റീട്ടെയ്ൽ കമ്പനിയായ വാൾമാർട്ട് ഫ്‌ളിപ്കാർട്ടിൽ നിക്ഷേപത്തിനൊരുങ്ങുന്നു. ഇതു സംബന്ധിച്ച ചർച്ചകൾ നടന്നവരുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. 16 ബില്യൺ ഡോളർ ആണ് ഫ്‌ളിപ്കാർട്ടിന്റെ മൂല്യം കണക്കാക്കിയിട്ടുള്ളത്. ഒരു ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് വാൾമാർട്ട് ഒരുങ്ങുന്നത്. ബംഗലുരു ആസ്ഥാനമായുള്ള ഫ്‌ളിപ്കാർട്ടിന് 100 ദശലക്ഷം രജിസ്റ്റേർഡ് ഇടപാടുകാരാണുള്ളത്.

ടൈഗർ ഗ്ലോബൽ, അക്‌സൽ പാർട്‌ണേഴ്‌സ്, മോർഗൻ സ്റ്റാൻലി, ടി റോവ് തുടങ്ങിയ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങൾ ഫ്‌ളിപ്കാർട്ടിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അടുത്തയിടെ ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ചിന്റെ റിപ്പോർട്ട് പ്രകാരം ഫ്‌ളിപ്കാർട്ടിന് 43 ശതമാനം വിപണിവിഹിതമുണ്ട്.

TAGS: Flipkart | Walmart |