അതിസമ്പന്നരുടെ ഹുറൺ ലിസ്റ്റിൽ യൂസഫലി മലയാളികളിൽ ഒന്നാമത്

Posted on: September 16, 2016

yusuff-ali-m-a-big

ദുബായ് : ചൈനയിലെ ഹുറൺ മാസിക തയാറാക്കിയ 2016 ലെ അതിസമ്പന്നരുടെ ലിസ്റ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി മലയാളികളിൽ ഒന്നാമത്. യൂസഫലി ഉൾപ്പടെ പതിന്നാല് മലയാളികളാണ് ലിസ്റ്റിൽ ഇടംപിടിച്ചത്. 36,600 കോടി രൂപയുടെ ആസ്തിയുള്ള എം എ യൂസഫലി ഇന്ത്യയിലെ അതിസമ്പന്നരിൽ 16 ാം സ്ഥാനത്താണ്. പ്രവാസി ഇന്ത്യക്കാരിൽ മൂന്നാം സ്ഥാനത്തും. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന സമ്പന്നരിൽ എസ് പി ഹിന്ദുജയും ലക്ഷ്മി മിത്തലുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

ആർ. പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ള (18,800 കോടി), ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (14,200 കോടി), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (8,400 കോടി), ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ (7,400 കോടി), ശോഭ ഗ്രൂപ്പ് ചെയർമാൻ പിഎൻസി മേനോൻ (7,000 കോടി) തുടങ്ങിയവരാണ് ലിസ്റ്റിലുള്ള മറ്റ് മലയാളികൾ.