ഇന്ത്യ അടുത്തവർഷം 7.3 ശതമാനം വളർച്ച നേടുമെന്ന് ലോക ബാങ്ക്

Posted on: January 10, 2018

ന്യുഡൽഹി : ഇന്ത്യ 2018-19 സാമ്പത്തികവർഷം 7.3 ശതമാനം വളർച്ച നേടുമെന്ന് ലോക ബാങ്ക്. 2019-20 ലും 2020-21 ലും 7.5 ശതമാനം വീതമായിരിക്കും ഇന്ത്യയുടെ സാമ്പത്തികവളർച്ചയെന്ന് ലോക ബാങ്ക് വിലയിരുത്തുന്നു. നടപ്പ് വർഷം 6.7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ഗവൺമെന്റ് 2017-18 ൽ 6.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം സുഗമമായി ബിസിനസ് നടത്താവുന്ന രാജ്യങ്ങളുടെ ലോക ബാങ്ക് പട്ടികയിൽ ഇന്ത്യ 30 ാംസ്ഥാനം നേടിയിരുന്നു.

വരും വർഷങ്ങളിൽ ചൈനയേക്കാൾ മികച്ച സാമ്പത്തിക വളർച്ച ഇന്ത്യ നേടുമെന്നാണ് ലോക ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ചൈന 2017 ൽ 6.8 ശതമാനവും 2018 ൽ 6.4 ശതമാനവും വളർച്ചകൈവരിക്കുമെന്നാണ് വിലയിരുത്തുന്നത്.