ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാർ യൂണിയൻ ഡായി-ചിയിലെ 18 ശതമാനം ഓഹരിവിറ്റു

Posted on: June 22, 2016

Bank-of-India-Logo-Big-aമുംബൈ : ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാർ യൂണിയൻ ഡായി – ചി ലൈഫ് ഇൻഷുറൻസ് കമ്പനിയിലെ 18 ശതമാനം ഓഹരികൾ വിറ്റഴിച്ചു. 540 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ സ്റ്റാർ യൂണിയൻ ഡായി-ചിയിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി പങ്കാളിത്തം 48 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറഞ്ഞു. ഡായി-ചി ലൈഫിന്റെ ഓഹരിപങ്കാളിത്തം 26 ൽ നിന്ന് 44 ശതമാനമായി. ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി അടുത്തയിടെ 26 ൽ നിന്ന് 49 ശതമാനമായി വർധിപ്പിച്ചിരുന്നു.

ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക്, ജപ്പാനിലെ ഡായി-ചി ലൈഫ് ഇൻഷുറൻസ് എന്നിവയുടെ സംയുക്തസംരംഭമാണ് സ്റ്റാർ യൂണിയൻ ഡായി-ചി ലൈഫ് ഇൻഷുറൻസ്. യൂണിയൻ ബാങ്കിന് സ്റ്റാർ യൂണിയൻ ഡായി-ചിയിൽ 26 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.