ഇന്ത്യയിൽ വനം കുറയുന്നു

Posted on: June 5, 2016

Indian-forests-Big

ബംഗലുരു : അനിയന്ത്രിതമായ കടന്നകയറ്റത്തിന്റെ ഫലമായി ഇന്ത്യയിൽ സ്വാഭാവിക വനം കുറയുന്നു. ഇന്ത്യയുടെ വനത്തിന്റെ വിസ്തൃതി 701,673 ചതുരശ്ര കിലോമീറ്ററാണ്. അതായത് രാജ്യത്തിന്റെ 21.34 ശതമാനം മാത്രം. വികസനത്തിന് വേണ്ടി വനം വെട്ടിവെളിപ്പിക്കുകയും പകരമായി കൃത്രിമ വനം സൃഷ്ടിക്കുകയും ചെയ്യുന്ന ശൈലി ആശാസ്യമല്ലെന്ന് കാലം തെളിയിച്ചുകഴിഞ്ഞു. ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്ക് ജീവൻവെയ്ക്കുന്നത് വൻതോതിൽ പരിസ്ഥിതിനാശത്തിന് വഴിവെയ്ക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യയിലെ സ്വാഭാവിക വനങ്ങളുടെ വിസ്തീർണത്തിൽ കാര്യമായ കുറവുണ്ടായതായി ബംഗലുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ഉത്തരേന്ത്യയിൽ 2.84 ഉം മധ്യേന്ത്യയിൽ 4.38 ഉം പശ്ചിമേന്ത്യയിലും ദക്ഷിണേന്ത്യയിലും 5.77 ഉം ശതമാനം വീതം വനവിസ്തൃതിയിൽ കുറവു വന്നു. വ്യവസായവത്കരണം, അണക്കെട്ടുകൾ, ഖനനം, കൈയേറ്റം തുടങ്ങിയ കാരണങ്ങളാൽ കൊടുംവനങ്ങളെ നശിപ്പിക്കുന്നത്.