പശ്ചിമഘട്ടത്തിൽ പുതിയ നിർമാണങ്ങൾ പാടില്ലെന്ന് ഹരിത ട്രൈബ്യൂണൽ

Posted on: September 25, 2014

WESTERN-GHATS-Kerala-CSപശ്ചിമഘട്ടത്തിൽ പുതിയ നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കണം. 2013 നവംബർ 13 ലെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. പരിസ്ഥിതി ലോല പ്രദേശങ്ങൾ പുനർനിർണയിക്കണമെന്നും ട്രൈബ്യൂണൽ വനം പരിസ്ഥിതി മന്ത്രാലയത്തോട് നിർദ്ദേശിച്ചു.

കേരളത്തിലെ 123 വില്ലേജുകളുടെ കാര്യം പരിസ്ഥതി മന്ത്രാലയത്തിന്റെ പരിഗണനയ്ക്കു വിട്ടു.  ഗോവ ഫൗണ്ടേഷൻ നൽകിയ ഹർജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്.