കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന് അംഗീകാരം

Posted on: September 3, 2018

ന്യൂഡൽഹി : കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം. കേരളം ആവശ്യപ്പെട്ട മാറ്റങ്ങൾ അതേപടി ഉൾപ്പെടുത്തി. 4,452 ചതുരശ്ര കിലോമീറ്റർ ജനവാസകേന്ദ്രം ഇഎസ്ഇ യിൽ നിന്ന് ഒഴിവാക്കി. പരിസ്ഥിതി ലോല വില്ലേജുകൾ 123 ൽ നിന്ന് 94 ആയി കുറയും. കസ്തൂരി രംഗൻ റിപ്പോർട്ട് അതേപടി നടപ്പാക്കാനാവില്ല. സംസ്ഥാനത്തിന്റെ സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

കേരളത്തിൽ പുതിയ ക്വാറികൾക്കും ഖനനത്തിനും അനുമതിയില്ല. സംസ്ഥാനത്തെ ഖനനത്തിന്റെ സമഗ്രവിവരങ്ങൾ ലഭ്യമാക്കാനും നിർദേശം നൽകി. ഖനനം പ്രളയകാരണമായെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത്.