ഇന്ത്യയ്ക്ക് 7.6 ശതമാനം ജിഡിപി വളർച്ച

Posted on: May 31, 2016

GDP-Growth-Big-a

ന്യൂഡൽഹി : ഇന്ത്യയ്ക്ക് 2015-16 ൽ 7.6 ശതമാനം ജിഡിപി വളർച്ച. അഞ്ച് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണിത്. വളർച്ചാനിരക്കിൽ ചൈന ഉൾപ്പടെയുള്ള വികസ്വരരാജ്യങ്ങളെ ഇന്ത്യ മറികടന്നു. ജിഡിപി 113.50 ലക്ഷം കോടി രൂപയായി. മുൻ വർഷം 105.52 ലക്ഷം കോടി രൂപയായിരുന്നു. പ്രതിശീർഷ വരുമാനം 6.2 ശതമാനം വർധിച്ച് 77,435 രൂപയായി.

2015-16 ധനകാര്യവർഷത്തെ ഒന്നാം ക്വാർട്ടറിൽ (ഏപ്രിൽ – ജൂൺ) 7.5 ശതമാനവും രണ്ടാം ക്വാർട്ടറിൽ (ജൂലൈ-സെപ്റ്റംബർ) 7.6 ശതമാനവും മൂന്നാം ക്വാർട്ടറിൽ (ഒക്‌ടോബർ – ഡിസംബർ) 7.2 ശതമാനവും നാലാം ക്വാർട്ടറിൽ (2016 ജനുവരി-മാർച്ച്) 7.9 ശതമാനവും വളർച്ചകൈവരിച്ചു. 2014-15 ധനകാര്യവർഷം 7.2 ശതമാനവും 2013-14 ൽ 6.6 ശതമാനവും 2012-13 ൽ 5.6 ശതമാനവുമായിരുന്നു ജിഡിപി വളർച്ചു.

ഐഎംഎഫ് 2015-16 ൽ 7.5 ശതമാനവും വേൾഡ് ബാങ്ക് 7.3 ശതമാനവും റിസർവ് ബാങ്ക് 7.4 ശതമാനവും ജിഡിപി വളർച്ചയാണ് വിലയിരുത്തിയത്.