ഇന്ത്യ 7.2 ശതമാനം വളർച്ച നേടുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്

Posted on: January 8, 2019

ന്യൂഡൽഹി : ഇന്ത്യ 2018-19 സാമ്പത്തികവർഷം 7.2 ശതമാനം വളർച്ച നേടുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്. കഴിഞ്ഞ സാമ്പത്തിക വർഷം (2017-18) 6.7 ശതമാനം വളർച്ചയാണ് നേടിയത്.

കൃഷി, ഉത്പാദനം തുടങ്ങിയ മേഖലയിലുണ്ടായ ഉണർവാണ് വളർച്ചാ വേഗം വർധിപ്പിച്ചത്. കാർഷികമേഖല 3.8 ശതമാനവും ഉത്പാദനരംഗം 8.3 ശതമാനവും വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.