എൽഡിഎഫ് 92 സീറ്റുകളിൽ ലീഡ്

Posted on: May 19, 2016

LDF-Big

തിരുവനന്തപുരം : എൽഡിഎഫ് 92 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. യുഡിഎഫിന് 46 മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ്. കെ. ബാബു, കെ.പി. മോഹനൻ, ഷിബു ബേബി ജോൺ, പി.കെ. ജയലക്ഷ്മി എന്നീ മന്ത്രിമാർ പരാജയപ്പെട്ടു. പി.സി. ജോർജ്ജിന് 27,000 ലേറെ വോട്ടുകളുടെ ലീഡ് നേടി. ജനാധിപത്യ കേരളാ കോൺഗ്രസ്, ആർഎസ്പി എന്നീ പാർട്ടികൾ സമ്പൂർണ പരാജയം ഏറ്റുവാങ്ങി.

പിണറായി വിജയൻ, എ.എൻ. ഷംസീർ, സി.കെ. ശശീന്ദ്രൻ, കെ.ബി.ഗണേഷ്‌കുമാർ, ഐഷാ പോറ്റി, മുകേഷ്, വീണ ജോർജ് തുടങ്ങിയ എൽഡിഎഫ് പ്രമുഖർ വിജയിച്ചു.

ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, വി.എസ്. ശിവകുമാർ, റോഷി അഗസ്റ്റിൻ, സി.എഫ്. തോമസ് തുടങ്ങിയ യുഡിഎഫ് പ്രമുഖർ വിജയിച്ചു.

സ്പീക്കർ എൻ. ശക്തൻ, പദ്മജ വേണുഗോപാൽ, എം.വി. ശ്രേയംസ്‌കുമാർ, ജോസഫ് വാഴയ്ക്കൻ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ പ്രമുഖ യുഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു.