എയർ ഇന്ത്യ പ്രവർത്തനലാഭത്തിലേക്ക്

Posted on: April 19, 2016

AirIndia-B-787-Dreamliner-B

മുംബൈ : ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം എയർ ഇന്ത്യ പ്രവർത്തനലാഭത്തിലേക്ക്. 2015-16 ധനകാര്യവർഷം എയർ ഇന്ത്യ 8-10 കോടി രൂപ പ്രവർത്തന ലാഭം നേടി. സഞ്ചിത നഷ്ടം 2600-2,800 കോടിയായി കുറയ്ക്കാനും കഴിഞ്ഞു. വരുമാനം 20,000 കോടി രൂപ. 2014-15 ൽ 19,781 കോടി രൂപ വരുമാനവും 2,171.4 കോടി രൂപ നഷ്ടത്തിലുമായിരുന്നു. സഞ്ചിത നഷ്ടം 5,859 കോടി രൂപ. നടപ്പുവർഷം നഷ്ടം 2000 കോടിയിൽ താഴെയായി കുറയ്ക്കാമെന്നാണ് വിലയിരുത്തൽ. 2017-18 ടെ അറ്റാദായം നേടാനായേക്കും.

അടുത്ത ജൂലൈയിലോ ഓഗസ്റ്റിലോ ന്യൂഡൽഹി – വാഷിംഗ്ടൺ സർവീസ് ആരംഭിക്കും. സിംഗപ്പൂർ, നൈറോബി, ഡാർ ഇ സലാം, മാഡ്രിഡ്, ബാഴ്‌സിലോണ, സ്‌റ്റോക്ക്‌ഹോം സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും എയർ ഇന്ത്യ ലക്ഷ്യമിടുന്നു.

ഈ വർഷം 10 എടിആർ-72 എയർക്രാഫ്റ്റുകൾ എയർ ഇന്ത്യയ്ക്ക് ഡെലിവറി ലഭിക്കും. ഭാവ്‌നഗർ, നാസിക്, ഹൂബ്ലി, ജബൽപൂർ തുടങ്ങിയ ആഭ്യന്തരസർവീസുകൾ ആരംഭിക്കാൻ ഈ വിമാനങ്ങൾ ഉപയോഗിക്കും.