ഇൻഡിഗോ വിമാനത്തിൽ തീപിടുത്തം യാത്രക്കാർ സുരക്ഷിതർ

Posted on: August 20, 2014

Indigo-Fire-B

ഇൻഡിഗോ വിമാനത്തിൽ തീപിടുത്തം. യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. ഇന്നു ഉച്ചകഴിഞ്ഞ് 3.30 ന് മുംബൈയിൽ നിന്നും ഡൽഹിയിൽ എത്തിയ ഇൻഡിഗോ എ-320 വിമാനമാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.

വിമാനത്തിന്റെ ഇടതുവശത്തു താഴെഭാഗത്തു നിന്നും പുകയുയരുന്നത് എയർട്രാഫിക് കൺട്രോളിന്റെ ശ്രദ്ധയിൽ പെട്ടതോടെ വിമാനത്താവളം കനത്ത ജാഗ്രതയിലായി. ടി-1 ടെർമിനലിലെ ടാക്‌സിവേയിൽ നിർത്തിയ വിമാനത്തിലെ യാത്രക്കാരെ എമർജൻസി സ്ലൈഡ് ഉപയോഗിച്ച് പുറത്തിറക്കി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ 28 യാത്രക്കാർക്കു നേരിയ പരിക്കേറ്റു.

148 യാത്രക്കാരും ആറു വിമാന ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലാൻഡിംഗ് ഗിയറുമായി ബന്ധപ്പെട്ട തകരാറാണ് അഗ്നിബാധയ്ക്കു കാരണം. സംഭവത്തെക്കുറിച്ച് ഡയറക് ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും ഇൻഡിഗോ മാനേജ്‌മെന്റും അന്വേഷണം ആരംഭിച്ചു.