ബിഎസ്ഇ പബ്ലിക് ഇഷ്യുവിന് സെബി അനുമതി

Posted on: March 12, 2016

BSE-Building-Big

മുംബൈ : ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിന്റെ (ബിഎസ്ഇ) ഓഹരികൾ ലിസ്റ്റ് ചെയ്യാനും ഇനീഷ്യൽ പബ്ലിക് ഓഫറിനും സെബി അനുമതി നൽകി. ഈ വർഷം അവസാനത്തോടെ ഐപിഒ ഉണ്ടാകുമെന്നാണ് സൂചന. ഇഷ്യുവിന് മുന്നോടിയായി എഡിൽവീസ് ഫിനാൻഷ്യൽ സർവീസസിനെ മെർച്ചന്റ് ബാങ്കറായും എഇസഡ്ബി & പാർട്‌ണേഴ്‌സ്, നിഷിത്ത് ദേശായ് അസോസിയേറ്റ്‌സ് എന്നിവരെ ലീഗൽ അഡൈ്വസർമാരായും ബിഎസ്ഇ നിയമിച്ചിട്ടുണ്ട്.

സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചുകളുടെ ഓഹരി ലിസ്റ്റിംഗ് സംബന്ധിച്ച മാനദണ്ഡങ്ങൾ ഈ വർഷം ജനുവരിയിലാണ് സെബി പുറത്തിറക്കിയത്.