സാമ്പത്തിക സർവേ : 7.6 ശതമാനം വളർച്ചാ പ്രതീക്ഷ

Posted on: February 26, 2016

Arun-Jaitley-Big-a

ന്യൂഡൽഹി : നടപ്പ് ധനകാര്യവർഷം (2015-16) രാജ്യം 7.6 ശതമാനം വളർച്ച നേടിയേക്കുമെന്ന് സാമ്പത്തിക സർവേ. അടുത്ത ധനകാര്യവർഷം 7-7.5 ശതമാനം വളർച്ച നേടിയേക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വളർച്ച 8 ശതമാനം വരെയാകാനും സാധ്യതയുണ്ട്. ഇന്ത്യയ്ക്ക് ദീർഘകാല അടിസ്ഥാനത്തിൽ 8-10 ശതമാനം ജിഡിപി വളർച്ച നേടാനാകും.

ഏഴാം ശമ്പളപരിഷ്‌കരണം വിലക്കയറ്റത്തിന് വഴിവച്ചിട്ടില്ല. നാണ്യപെരുപ്പം കുറഞ്ഞു. ധനക്കമ്മി 3.9 ശതമാനമാക്കാനാകും. ആഗോള മാന്ദ്യത്തിനിടയിലും ഇന്ത്യയ്ക്ക് പിടിച്ചു നിൽക്കാനായെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച സാമ്പത്തിക സർവേ പറയുന്നു.