ഇന്ത്യ 7.5 ശതമാനം വളർച്ച നേടുമെന്ന് മൂഡീസ്

Posted on: February 19, 2016

MOODYS-big

ന്യൂഡൽഹി : അടുത്ത രണ്ട് ധനകാര്യവർഷങ്ങളിലും ഇന്ത്യ 7.5 ശതമാനം ജിഡിപി വളർച്ചനേടുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജൻസിയായി മൂഡീസ്. കമ്മോഡിറ്റികളുടെ കുറഞ്ഞ വിലയും ഉയർന്ന ഉപഭോഗവുമാണ് ഈ വിലയിരുത്തലിന് മൂഡീസിനെ പ്രേരിപ്പിച്ചത്. നടപ്പു ധനകാര്യവർഷം (2015-16) ഇന്ത്യൻ സമ്പദ് വ്യവസ്ഥ 7 ശതമാനം വളർച്ച നേടുമെന്നാണ് മൂഡീസിന്റെ നിഗമനം. നേരത്തെ 7.5 ശതമാനം വളർച്ചയാണ് പ്രവചിച്ചിരുന്നത്. പരിഷ്‌കാരങ്ങളുടെ വേഗത കുറവും മൺസൂൺ ലഭ്യത കുറഞ്ഞതും മൂലം വളർച്ചാനിരക്ക് പുനർനിർണിയിക്കുകയായിരുന്നു.

ഇന്ത്യയുടെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം 7.6 ശതമാനവും റിസർവ് ബാങ്ക് 7.4 ശതമാനവും വളർച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്.