രത്തൻ ടാറ്റാ ബ്രെയിൻബീസിൽ നിക്ഷേപം നടത്തി

Posted on: January 21, 2016

Ratan-Tata-big

മുംബൈ : രത്തൻ ടാറ്റാ ഫസ്റ്റ്‌ക്രൈ ഡോട്ട്‌കോമിന്റെ ഉടമകളായ ബ്രെയിൻബീസ് സൊല്യൂഷൻസിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. രത്തൻ ടാറ്റായുടെ 2016 ലെ നാലാമത്തെ നിക്ഷേപമാണിത്. ഓൺലൈൻ കാഷ്ബാക്ക് വെഞ്ച്വറായ കാഷ്‌കരോ ഡോട്ട്‌കോം, പെറ്റ് കെയർ പോർട്ടലായ ഡോഗ്‌സ്‌പോട്ട്, ഡാറ്റാ അനലറ്റിക്‌സ് കമ്പനിയായ ട്രാക്‌സൻ ടെക്‌നോളജീസ് എന്നിവയിലാണ് ഈ വർഷം നിക്ഷേപം നടത്തിയത്.

സുപാം മഹേശ്വരിയാണ് 2010 ലാണ് ഫസ്റ്റ്‌ക്രൈ ഡോട്ട്‌കോം ആരംഭിച്ചത്. ശിശു-മാതൃത്വ ഉത്പന്നങ്ങളുടെ ഓൺലൈൻ, ഓഫ്‌ലൈൻ വിപണനത്തിലാണ് ഫസ്റ്റ്‌ക്രൈ ഏർപ്പെട്ടിരിക്കുത്. രാജ്യത്തെ 100 നഗരങ്ങളിലായി 150 ഫസ്റ്റ്‌ക്രൈ സ്റ്റോറുകളുണ്ട്. കൂടാതെ 7000 മറ്റേർണിറ്റി ആശുപത്രികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. കിഡ്‌സ് അപ്പാരൽ വിപണിയിലെ ഏറ്റവും ശ്രദ്ധേയമായ ബ്രാൻഡാണ് ബേബിഹഗ്.

ബ്ലൂ സ്റ്റോൺ (ഇ-ജുവല്ലറി), കാർദേഖോ (ഓട്ടോക്ലാസിഫൈഡ് പോർട്ടൽ), സ്വസ്ത്, പേടിഎം, ഷവോമി (മൊബൈൽ), അർബൻലാഡർ (ഫർണീച്ചർ), ഗ്രാമീൺ കാപ്പിറ്റൽ (മൈക്രോഫിനാൻസ്), ഒല കാബ്‌സ് (ഓൺലൈൻ ടാക്‌സി സർവീസ്), ഇൻഫിനിറ്റി അനലിറ്റിക്‌സ് (ഡാറ്റാ അനലിറ്റിക്‌സ്), ഹോളഷെഫ് (ഫുഡ് ടെക്), ആംപിയർ, യുവർ‌സ്റ്റോറി (മീഡിയ), ലൈബ്രേറ്റ്, കാര്യാ, അബ്ര (ഡിജിറ്റൽ കറൻസി), സാബ്‌സി ടെക്‌നോളജീസ് (ക്ലൗഡ് ടെലിഫോണി), ക്രയോൺ ഡാറ്റാ (ബിഗ് ഡാറ്റാ) അർബൻക്ലാപ്പ് (ഓൺലൈൻ സർവീസ്) എന്നിവയാണ് രത്തൻ ടാറ്റാ നിക്ഷേപം നടത്തിയ മറ്റു സ്ഥാപനങ്ങൾ.