ടിസിഎസിന് 6,083 കോടി അറ്റാദായം

Posted on: January 12, 2016

TCS-building-big

മുംബൈ : ടിസിഎസിന് നടപ്പു ധനകാര്യവർഷം മൂന്നാം ക്വാർട്ടറിൽ അറ്റാദായത്തിൽ 14.2 ശതമാനം വർധന. അറ്റാദായം 2014-15 ലെ 5,328 കോടി രൂപയിൽ നിന്ന് 6,083 കോടിയായി വർധിച്ചു. ഇക്കാലയളവിൽ വരുമാനം 24,501 കോടിയിൽ നിന്ന് 11.7 ശതമാനം വർധിച്ച് 27,364 കോടിയായി. പ്രവർത്തനലാഭം 7,276 കോടി രൂപ.

ടിസിഎസിന്റെ വരുമാനത്തിൽ 13.7 ശതമാനം ഡിജിറ്റൽ ബിസിനസിൽ നിന്നാണ്. ലൈഫ് സയൻസ്, ഹെൽത്ത്‌കെയർ, മാനുഫാക്ചറിംഗ് തുടങ്ങിയ ബിസിനസ് മേഖലകളും മൂന്നാം ക്വാർട്ടറിൽ മികച്ച വളർച്ചരേഖപ്പെടുത്തി. ഓഹരി ഒന്നിന് 5.50 രൂപ പ്രകാരം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.