മുത്തൂറ്റ് ഫിനാൻസിന് 180 കോടി രൂപ അറ്റാദായം

Posted on: August 12, 2014

Muthoot-Q1

മുത്തൂറ്റ് ഫിനാൻസ് നടപ്പുധനകാര്യ വർഷത്തെ ആദ്യ ക്വാർട്ടറിൽ 180 കോടി രൂപ അറ്റാദായം നേടി. ഇക്കാലയളവിൽ മൊത്തം വരുമാനം 1092 കോടി രൂപ. സ്റ്റാൻഡേർഡ് അസറ്റ് പ്രൊവിഷനിംഗ് നിർദിഷ്ട 0.25 ശതമാനത്തിന്റെ സ്ഥാനത്ത് 0.46 ശതമാനമായി നിലനിർത്തിയതായി ചെയർമാൻ എം. ജി. ജോർജ് മുത്തൂറ്റ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ജൂൺ 30-ന് അവസാനിച്ച ഒന്നാം ക്വാർട്ടറിൽ കമ്പനിക്ക് 4,271 ശാഖകളും 24,140 ജീവനക്കാരുമുണ്ട്. 116 ടൺ സ്വർണമാണ് പണയംവച്ചിട്ടുള്ളത്. ശരാശരി വായ്പ 38,260 രൂപ. ശാഖകളിലുള്ള ശരാശരി സ്വർണവായ്പ മുൻവർഷം ഇതേകാലയളവിലെ 6.11 കോടിയിൽ നിന്ന് 4.99 കോടി രൂപയായി കുറഞ്ഞു.

മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് തോമസ് മുത്തൂറ്റ് ജോർജ് ജേക്കബ് മുത്തൂറ്റ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി. പത്മകുമാർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഉമ്മൻ കെ. മാമൻ ഡയറക്ടർ ജസ്റ്റിസ് കെ. ജോൺ മാത്യു, ജോർജ് ജോസഫ്, കരിയാത്ത് ജോർജ് ജോൺ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.