പലിശനിരക്കുമാറ്റാതെ വായ്പാനയം

Posted on: August 5, 2014

Raguram-Rajan-RBI-Gov-B

പലിശനിരക്കിൽ മാറ്റമില്ലാതെ റിസർവ് ബാങ്കിന്റെ വായ്പാനയം. റിപ്പോ എട്ടു ശതമാനം, റിവേഴ്‌സ് റിപ്പോ ഏഴു ശതമാനം, കരുതൽ ധനാനുപാതം (സിആർആർ) നാലു ശതമാനവുമായി തുടരും. എന്നാൽ എസ്എൽആറിൽ അരശതമാനം കുറവുവരുത്തി. 22.5 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറച്ചു. ഇതു ബാങ്കുവായ്പയ്ക്കു കൂടുതൽ പണം ലഭ്യമാക്കാൻ ഉപകരിക്കും.

നാണ്യപെരുപ്പനിരക്ക് 2015 ജനുവരിയോടെ 8 ശതമാനത്തിലും 2016 ജനുവരിയോടെ ആറു ശതമാനത്തിലും താഴെ എത്തിക്കേണ്ടതുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞു. നാണ്യപെരുപ്പം നിയന്ത്രണ വിധേയമായാൽ ഉയർന്ന പലിശനിരക്കുകൾ ദീർഘകാലം തുടരേണ്ടിവരില്ലെന്ന സൂചനയും അദ്ദേഹം നൽകി.