ജെഎൽആർ 4.5 ബില്യൺ പൗണ്ടിന്റെ ചെലവുചുരുക്കലിന് ഒരുങ്ങുന്നു

Posted on: November 8, 2015

Jaguar-Land-Rover-products-

ലണ്ടൻ : ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ ജാഗ്വർ ലാൻഡ് റോവർ 4.5 ബില്യൺ പൗണ്ടിന്റെ ചെലവുചുരുക്കൽ പദ്ധതി തയാറാക്കുന്നു. ചൈനയിലെ മാന്ദ്യവും മലിനീകരണ നിയന്ത്രണ ചെലവുകൾ വർധിച്ചതുമാണ് ചെലവുചുരുക്കലിന് ജെഎൽആറിനെ നിർബന്ധിതമാക്കുന്നത്. ഓഗസ്റ്റിൽ ടിയാൻജിൻ തുറമുഖത്തുണ്ടായ സ്‌ഫോടനത്തിൽ ജെഎൽആറിന്റെ 5,800 കാറുകളാണ് തകർന്നത്.

ഫോർഡിൽ നിന്നും 2008 ലാണ് ടാറ്റാ ഗ്രൂപ്പ് ജെഎൽആറിനെ ഏറ്റെടുത്തത്. കഴിഞ്ഞ വർഷം 2.6 ബില്യൺ പൗണ്ട് ലാഭം നേടിയിരുന്നു.

ബ്രിട്ടണിൽ മൂന്നും ചൈനയിലും ഇന്ത്യയിലും ഒന്നു വീതവും പ്ലാന്റുകളാണ് ജാഗ്വർ ലാൻഡ് റോവറിനുള്ളത്. ബ്രസീലിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 37,000 ജീവനക്കാരുള്ള ജെഎൽആർ പ്രതിവർഷം അഞ്ച് ലക്ഷം കാറുകളാണ് നിർമ്മിക്കുന്നത്. 2020 ഓടെ ഉത്പാദനം 10 ലക്ഷം കാറുകളായി വർധിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.