ഗോ എയർ 150 മില്യൺ ഡോളറിന്റെ പബ്ലിക്ക് ഇഷ്യുവിന് ഒരുങ്ങുന്നു

Posted on: November 3, 2015

GoAir-Airbus-A320-200-big

മുംബൈ : ഗോ എയർ (ഗോ എയർലൈൻസ് ഇന്ത്യ ലിമിറ്റഡ്) 150 മില്യൺ ഡോളറിന്റെ (975 കോടി രൂപ) പബ്ലിക്ക് ഇഷ്യുവിന് ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ഗോ എയർ ബാങ്കർമാരുമായി ചർച്ചനടത്തിവരികയാണ്. വാഡിയ ഗ്രൂപ്പിന്റെ ഭാഗമായ ഗോ എയർ ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ വിമാനക്കമ്പനിയാണ്. ഇൻഡിഗോ കഴിഞ്ഞാൽ ലാഭകരമായി പ്രവർത്തിക്കുന്ന ഏക വിമാനക്കമ്പനിയും. 2005 ൽ സർവീസ് ആരംഭിച്ച ഗോ എയർ ഫഌറ്റിൽ 19 എയർബസ് എ-320 വിമാനങ്ങളാണുള്ളത്.

നേരത്തെ ഓർഡർ ചെയ്ത 72 എയർബസ് എ-320 വിമാനങ്ങളുടെ ഡെലിവറി അടുത്തവർഷം ഏപ്രിൽ മുതൽ ആരംഭിക്കും. അതിന് മുമ്പ് ഐപിഒ ഉണ്ടായേക്കുമെന്നാണ് സൂചന.