ഗോ എയർ കണ്ണൂരിൽ നിന്നും കുവൈറ്റിലേക്ക് സർവീസ് ആരംഭിക്കുന്നു

Posted on: September 12, 2019

കൊച്ചി : ഗോ എയർ കുവൈറ്റ്-കണ്ണൂർ-കുവൈറ്റ് സെക്ടറിലേക്കുള്ള പ്രതിദിന സർവീസ് സെപ്റ്റംബർ 19 മുതൽ ആരംഭിക്കും. ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചു. അബുദാബി, മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് പുറമെയാണ് ജിസിസിലേക്കുള്ള നാലാമത്തെ സർവീസ് ഗോ എയർ ആരംഭിക്കുന്നത്. 13,160 രൂപ മുതലാണ് റിട്ടേൺ ടിക്കറ്റ് നിരക്ക്.

എയർബസ് എ320 നിയോ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. കണ്ണൂരിൽ നിന്നും രാവിലെ ഏഴു മണിക്ക് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 9.30 ന് കുവൈറ്റിൽ എത്തിച്ചേരും. തിരിച്ച് കുവൈറ്റിൽ നിന്നും പ്രാദേശിക സമയം രാവിലെ 10.30 ന് പുറപ്പെടും.

കുവൈറ്റ് കണ്ണൂർ റൂട്ടിലെ വിമാന സർവീസുകൾ പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഗോ എയറിന്റെ അന്താരാഷ്ട്ര സർവീസിലെ ഏഴാമത്തെയും ഗൾഫ് മേഖലയിലെ നാലാമത്തെയും ഡെസ്റ്റിനേഷൻ ആണെന്ന് ഗോ എയർ മാനേജിംഗ് ഡയറക്ടർ ജെഹ് വാഡിയ പറഞ്ഞു.