ഗോ എയർ സ്‌കാൽ ഇന്റർനാഷണലുമായി പങ്കാളിത്തത്തിൽ

Posted on: October 23, 2019

കൊച്ചി : ഗോ എയർ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന പ്രൊഫഷണൽ സ്ഥാപനമായ സ്‌കാൽ ഇന്റർനാഷണലുമായി കൈകോർക്കുന്നു. കൊൽക്കത്ത-സിംഗപ്പൂർ ഫ്ളൈറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഗോ എയർ സ്‌കാലുായി പങ്കാളിത്തത്തിൽ ഏർപ്പെട്ടത്.

ആഭ്യന്തര-അന്താരാഷ്ട്ര വിപണികൾക്കായി ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്. ഹോട്ടലുകൾ, ടൂർ ഓപ്പറേറ്ററുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ടൂറിസം മേഖലയിൽ നിന്നുള്ള കൊൽക്കത്തയിൽ നിന്ന് സിംഗപ്പൂരിലേക്ക് ഫ്ളൈറ്റ് സർവീസ് ആരംഭിച്ചത്. ഗോ എയറിന്റെ കൊൽക്കത്ത-സിംഗപ്പൂർ ഫ്ളൈറ്റ് (ജി8 35) ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വൈകുന്നേരം 8.45 ന് പുറപ്പെട്ട് സിംഗപ്പൂർ ചാംഗി എയർപോർട്ടിൽ പ്രാദേശിക സമയം പുലർച്ചെ 3.35 ന് എത്തിച്ചേരും. സിംഗപ്പൂരിൽ നിന്ന് തിരിച്ചുള്ള ഗോ എയർ ഫ്‌ളൈറ്റ് (ജി8 36 ) ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 4.40 ന് പുറപ്പെട്ട് രാവിലെ 6.25 ന് കൊൽക്കത്തയിൽ എത്തിച്ചേരും.