ഇന്റർഗ്ലോബ് ഐപിഒ 26 ന്

Posted on: October 10, 2015

Interglobe-Enterprises-Big

ന്യൂഡൽഹി : ഇൻഡിഗോ ഉടമകളായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഐപിഒ ഒക് ടോബർ 26 ന് ആരംഭിക്കും. ഫ്രെഷ് ഇഷ്യുവും ഓഫർ ഫോർ സെയിലും ഉൾപ്പടെ 2,500 കോടി രൂപയുടേതാണ് ഇഷ്യു. ഇന്ത്യൻ ഓഹരിവിപണിയിൽ ആറ് വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ പബ്ലിക്ക് ഇഷ്യുവാണിത്. 400-418 രൂപയാണ് പ്രൈസ് ബാൻഡ്. ഇഷ്യു ഒക്‌ടോബർ 28 ന് ക്ലോസ് ചെയ്യും.

വികസനപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ഇന്റർഗ്ലോബ് പ്രാഥമിക വിപണിയിൽ എത്തുന്നത്. 530 എയർബസ് എ 320 വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ ഓർഡർ നൽകിയിട്ടുണ്ട്. രാഹുൽ ഭാട്യയും രാകേഷ് ഗാംഗ്‌വാളുമാണ് ഇന്റർഗ്ലോബ് എന്റർപ്രൈസസിന്റെ പ്രമോട്ടർമാർ. യുഎസ് എയർവേസിന്റെ മുൻ ചീഫ് എക്‌സിക്യൂട്ടീവായിരുന്ന രാകേഷ് ഗാംഗ് വാളിന് ഇന്റർഗ്ലോബിൽ 48 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.

സിറ്റി ഗ്രൂപ്പ്, ജെപി മോർഗൻ, മോർഗൻ സ്റ്റാൻലി, ബാർക്ലെയ്‌സ്, യുബിഎസ് സെക്യൂരിറ്റീസ്, കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ എന്നിവരാണ് ഇഷ്യു മാനേജർമാർ.