പുതിയ ഷെഡ്യൂള്‍ : കൊച്ചി, തിരുവനന്തപുരം വിമാനങ്ങളുടെ സമയം മാറും

Posted on: September 17, 2019

കണ്ണൂര്‍ : പുതിയ ഷെഡ്യൂളില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചി, തിരുവനന്തപുരം സര്‍വീസുകളില്‍ സമയമാറ്റം. ഓക് ടോബര്‍ 27 മുതലാണു പുതിയ സമയക്രമം. ഉച്ചയ്ക്ക് 1.05 നു കണ്ണൂരില്‍ നിന്നു പുറപ്പെട്ട് 2.25 നു തിരുവനന്തപുരത്തെത്തി വൈകീട്ട് 4.10 നു കണ്ണൂരില്‍ തിരിച്ചെത്തുന്ന സര്‍വീസ് വിന്റര്‍ ഷെഡ്യൂളില്‍ രാവിലെ 9.40 നു പുറപ്പെട്ട് 11.05 നു തിരുവനന്തപുരത്തെത്തി ഉച്ചയ്ക്ക് 12.45 നു തിരിച്ചു കണ്ണൂരിലെത്തും.

രാവിലെ 7.20 നു പുറപ്പെട്ട് 8.25 നും ഉച്ചകഴിഞ്ഞ് 2.45 നു പുറപ്പെട്ട് 3.55 നും കൊച്ചിയിലെത്തുന്ന സര്‍വീസുകള്‍ വിന്ററില്‍ രാവിലെ 6.30 നു പുറപ്പെട്ട് 7.35 നും ഉച്ചകഴിഞ്ഞ് 3 നു പുറപ്പെട്ട് 4.05 നും കൊച്ചിയില്‍ എത്തുന്ന തരത്തിലും പുന:ക്രരിച്ചു.

കൊച്ചിയില്‍ നിന്നു 11.35 നു പുറപ്പെട്ട് 12.45 നും രാത്രി 905 നു പുറപ്പെട്ട് 10.15 നും കണ്ണൂരില്‍ എത്തുന്ന സര്‍വീസുകള്‍ യഥാക്രമം രാവിലെ 8.05 നു പുറപ്പെട്ട് 9.10 നും രാത്രിര 9.10 നു പുറപ്പെട്ട് 10.15 നും കണ്ണൂരില്‍ എത്തും.

TAGS: Indigo Airlines |