ഇൻഫോസിസിന് ജി എസ് ടി നെറ്റ് വർക്ക് കോൺട്രാക്ട്

Posted on: September 22, 2015

Infosys-TVM-Campus-Big

ന്യൂഡൽഹി : ഇൻഫോസിസിന് ജി എസ് ടി നെറ്റ് വർക്ക് കോൺട്രാക്ട്. 1369 കോടി രൂപയുടെ കരാറാണ് ഇൻഫോസിസിന് നൽകുന്നതെന്ന് ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് നെറ്റ് വർക്ക് ചെയർമാൻ നവീൻ കുമാർ പറഞ്ഞു. അഞ്ച് വർഷമാണ് കാലാവധി.

ഇതിനു പുറമെ അമേരിക്കയിലെ ടോംസ് ഷൂസിന്റെ വെബ് ബേസ്ഡ് പ്രോപ്പർട്ടികൾ ഡെവലപ്പ് ചെയ്യാനും മെയിന്റൈന് ചെയ്യാനുമുള്ള മൂന്ന് വർഷത്തെ കരാറും ഇൻഫോസിസിന് ലഭിച്ചിട്ടുണ്ട്. കരാറിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. വാങ്ങുന്ന ഓരോ ജോഡി ഷൂസിനും ഒപ്പം ഒരു ജോഡി ഷൂസ് പാവപ്പെട്ട കുട്ടികൾക്കും വിതരണം ചെയ്യുന്ന ബിസിനസ് മോഡലാണ് ടോംസ് ഷൂസ് പിന്തുടരുന്നത്. ടോംസ് 2006 മുതൽ 45 ദശലക്ഷം ഷൂസുകൾ കുട്ടികൾക്ക് വിതരണം ചെയ്തിട്ടുണ്ട്.