ഇൻഡിഗോയുടെ ലാഭത്തിൽ നാല് മടങ്ങ് വർധന

Posted on: September 11, 2015

IndiGo-Bus-big

ന്യൂഡൽഹി : ബജറ്റ് എയർലൈനായ ഇൻഡിഗോ തുടർച്ചയായി ഏഴാം വർഷവും ലാഭത്തിൽ. 2014-15 ൽ ലാഭം നാല് മടങ്ങ് വർധിച്ച് 1,304 കോടി രൂപയായി. വരുമാനം 14,320 കോടി രൂപ. മുൻവർഷത്തേക്കാൾ 25 ശതമാനം വരുമാനവളർച്ച കൈവരിച്ചു. 2013-14 ൽ 11,447 കോടി രൂപ വരുമാനവും 317 കോടി രൂപ അറ്റാദായവും നേടി. വിമാനഇന്ധന വിലയിലുണ്ടായ കുറവാണ് ലാഭം വർധിക്കാനുള്ള മുഖ്യകാരണം.

ഇൻഡിഗോയുടെ 51 ശതമാനം ഓഹരികൾ രാഹുൽ ഭാട്യയുടെ ഇന്റർ ഗ്ലോബ് എന്റർപ്രൈസസിന്റെ നിയന്ത്രണത്തിലാണ്. ശേഷിക്കുന്ന ഓഹരികൾ രാകേഷ് എസ് ഗാംഗ്‌വാളും (വിർജിനിയ) കൈവശംവയ്ക്കുന്നു. ബാങ്ക് ഓഫ് ബറോഡ മുൻ ചെയർമാൻ എം. ഡി. മല്ലയ്യ, വേൾഡ് ബാങ്ക് മുൻ എക്‌സിക്യൂട്ടീവ് അനുപം ഖന്ന എന്നിവരെ ഇൻഡിപെൻഡന്റ് ഡയറക്ടർമാരായി ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2005 ആരംഭിച്ച ഇൻഡിഗോ 2,500 കോടിയുടെ ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് തയാറെടുക്കുകയാണ്.