സ്‌നാപ്ഡീൽ 500 മില്യൺ ഡോളർ മൂലധനസമാഹരണം നടത്തി

Posted on: August 19, 2015

Snapdeal-Parcel-Big

മുംബൈ : സ്‌നാപ്ഡീൽ 500 മില്യൺ ഡോളർ (3250 കോടി രൂപ) മൂലധനസമാഹരണം നടത്തി. ആലിബാബ ഗ്രൂപ്പ് (ചൈന) ഫോക്‌സ്‌കോൺ (തായ്‌വാൻ), സോഫ്റ്റ് ബാങ്ക് (ജപ്പാൻ) എന്നിവയ്ക്കു പുറമെ നിലവിലുള്ള നിക്ഷേപകരും മുതൽമുടക്കിയിട്ടുണ്ട്. തെമസെക്, ബ്ലാക്ക്‌റോക്ക്, മൈറെയ്ഡ്, പ്രേംജി ഇൻവെസ്റ്റ് എന്നിവയാണ് നിലവിലുള്ള നിക്ഷേപകർ. നേരത്തെ സോഫ്റ്റ് ബാങ്ക്, ഇബേ, ബ്ലാക്ക് റോക്ക്, ബെസിമർ വെഞ്ചേഴ്‌സ്, കാലാരി കാപ്പിറ്റൽ, നെക്‌സസ് വെഞ്ചേഴ്‌സ് എന്നിവയിൽ നിന്നും ഒരു ബില്യൺ ഡോളർ (6500 കോടി രൂപ) സമാഹരിച്ചിരുന്നു.

ഡിജിറ്റൽ കൊമേഴ്‌സ് രംഗത്ത് എതിരാളികളുമായി മത്സരിക്കുന്നതോടൊപ്പം സാങ്കേതിക മുന്നേറ്റത്തിനുമാണ് സ്‌നാപ്ഡീൽ വൻതോതിൽ മൂലധന നിക്ഷേപം നടത്തുന്നത്. 150,000 സെല്ലേഴ്‌സ് 15 ദശലക്ഷത്തിൽപ്പരം ഉത്പന്നങ്ങൾ സ്‌നാപ്ഡീലിലൂടെ വിറ്റഴിക്കുന്നുണ്ട്.