ഇന്ത്യയില്‍ സെമികണ്ടക്റ്റര്‍ നിര്‍മാണശാലകളുമായി ഫോക്‌സ്‌കോണ്‍

Posted on: July 15, 2023

കൊച്ചി : തായ വാന്‍ ടെക്‌നോളജി കമ്പനിയായ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ നാല്-അഞ്ച് സെമികണ്ടക്റ്റര്‍ ഫാബ്രിക്കേഷന്‍ നിര്‍മാണ ശാലകള്‍ തുടങ്ങുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ ‘സെമികണ്ടക്റ്റര്‍ പദ്ധതി വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുകയാണെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യന്‍ കമ്പനിയായ വേദാന്തയുമായി ചേര്‍ന്ന് സെമികണ്ടക്റ്റര്‍ നിര്‍മിക്കാനുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് പിന്മാറിയതിനു പിന്നാലെയാണ് പുതിയ നീക്കം. സെമികണ്ടക്റ്റര്‍ പദ്ധതിക്കായി രണ്ട് കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചതിന്റെ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

 

TAGS: Foxconn |