ജനറൽ മോട്ടോഴ്‌സ് കാർ വില ഉയർത്തുന്നു

Posted on: December 20, 2016

ന്യൂഡൽഹി : ജനറൽ മോട്ടോഴ്‌സ് ജനുവരിയിൽ കാർ വില വർധിപ്പിക്കും. എല്ലാ ഷെവർലെ കാറുകൾക്കും മോഡൽ അനുസരിച്ച് 1 ശതമാനം മുതൽ 3 ശതമാനം വരെയാണ് വർധന. ഏകദേശം 30,000 രൂപയായിരിക്കും കൂടിയ നിരക്ക്.

വിദേശനാണ്യ വിനിമയത്തിലുണ്ടായ വ്യതിയാനം നിർമാണച്ചെലവിലുണ്ടാക്കിയ വർധനയാണ് 2017 ജനുവരി ഒന്നു മുതൽ വില കൂട്ടാൻ നിർബന്ധിതരായതെന്ന് ജിഎം ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽസ് & നെറ്റ് വർക്ക്) ഹർദീപ് ബ്രാർ പറഞ്ഞു. 3.95 ലക്ഷം രൂപയുടെ ബീറ്റ് മുതൽ 24.37 ലക്ഷം രൂപ വിലയുള്ള ട്രയൽബ്ലേസർ എസ് യു വി വരെ മോഡലുകളാണ് ജനറൽ മോട്ടോഴ്‌സ് ഇന്ത്യയിൽ വിൽക്കുന്നത്.