നെടുമ്പാശേരിയിൽ 3 കിലോ സ്വർണം പിടികൂടി

Posted on: November 24, 2013

CIAL-arrival-international

നെടുമ്പാശേരിയിൽ വീണ്ടും സ്വർണക്കടത്ത്. മൂന്നു കിലോ സ്വർണമാണ് പിടിച്ചെടുത്ത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച 41 ശ്രീലങ്കക്കാരാണ് പിടിയിലായത്.

ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ രാവിലെ വന്ന യാത്രക്കാരിൽ 27 പുരുഷൻമാരും 14 സ്ത്രീകളും അടങ്ങുന്ന സംഘമാണ് പിടിയിലായത്. കൊളംബോയിൽ നിന്ന് കൊച്ചി വഴി ചെന്നൈയിലേക്ക് സ്വർണം കടത്താനാണ് ഇവർ ശ്രമിച്ചത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.