ലോകോത്തര ബ്രാൻഡുകളിൽ എച്ച് ഡി എഫ് സി ബാങ്കും

Posted on: June 1, 2015

HDFC-Bank-board-Big

ന്യൂഡൽഹി : ഏറ്റവും മികച്ച 100 ലോകോത്തര ബ്രാൻഡുകളുടെ ലിസ്റ്റിൽ എച്ച് ഡി എഫ് സി ബാങ്കും. ആപ്പിൾ, ഗൂഗിൾ തുടങ്ങിയവയ്‌ക്കൊപ്പം സ്ഥാനം പിടിച്ച ഏക ഇന്ത്യൻ ബ്രാൻഡാണ് എച്ച് ഡി എഫ് സി ബാങ്ക്. ലിസ്റ്റിൽ 74 ാം സ്ഥാനത്താണ് എച്ച് ഡി എഫ് സി ബാങ്ക്. 14 ബില്യൺ ഡോളറാണ് ( 89,000 കോടി രൂപ) എച്ച് ഡി എഫ് സി ബാങ്കിന്റെ ബ്രാൻഡ് മൂല്യം കണക്കാക്കിയിട്ടുള്ളത്. ആഗോള റിസേർച്ച് ഏജൻസിയായ മിൽവാർഡ് ബ്രൗൺ, ഡബ്ല്യുപിപിയുമായി ചേർന്നാണ് ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്.

ആപ്പിൾ (246.9 ബില്യൺ ഡോളർ), ഗൂഗിൾ (173. 6 ബില്യൺ ), മൈക്രോസോഫ്റ്റ് (115.5 ബില്യൺ), ഐബിഎം (93.9 ബില്യൺ), വിസ (91.9 ബില്യൺ) എന്നിവയാണ് ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്. വെൽ ഫാർഗോ (16 ാം സ്ഥാനം), ഐസിബിസി (22 ാം സ്ഥാനം), എച്ച്എസ്ബിസി (35 ാം സ്ഥാനം), ആർബിസി റോയൽ ബാങ്ക് (36 ാം സ്ഥാനം), ചൈന കൺസ്ട്രക്ഷൻ ബാങ്ക് തുടങ്ങിയ ബാങ്കുകളും എച്ച് ഡി എഫ് സി ബാങ്കിന് മുമ്പിലുണ്ട്.