ഐ.പി.പി.ബിയും എച്ച്.ഡി.എഫ്.സിയും ധാരണയില്‍

Posted on: December 29, 2021

കൊച്ചി : ബാങ്കിംഗ് ഇതരവും സേവനാനുകൂല്യങ്ങള്‍ പരിമിതമായി മാത്രം ലഭിക്കുന്നതുമായ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഐപിപിബിയുടെ ഉപഭോക്താക്കള്‍ക്ക് വിവിധ ബാങ്കിംഗ് ഉത്പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ നല്‍കുന്നതിനായി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കും (ഐപിപിബി) എച്ച്ഡിഎഫ്‌സി ബാങ്കും ധാരണാപതത്തില്‍ ഒപ്പുവച്ചു.

ഈ സഹകരണത്തിലൂടെ ഐപിപിബിയുടെ 4,7 കോടിയിലധികം ഉപഭോക്താക്കളില്‍ 90% ത്തോളം വരുന്ന ഗ്രാമീണര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

TAGS: HDFC | IPPB |