എച്ച്ഡിഎഫ്‌സി ലൈഫ് കരൂര്‍ വൈശ്യ ബാങ്കുമായി സഹകരിക്കുന്നു

Posted on: December 26, 2023


തിരുവനന്തപുരം : ലൈഫ് ഇന്‍ഷ്വറര്‍മാരില്‍ ഒന്നായ എച്ച്ഡിഎഫ്‌സി ലൈഫും കരൂര്‍ വൈശ്യ ബാങ്കും ഒരു കോര്‍പ്പറേറ്റ് ഏജന്‍സി (സിഎ) ക്രമീകരണത്തില്‍ പ്രവേശിച്ചു. സംരക്ഷണം, സമ്പാദ്യം, നിക്ഷേപം, വിരമിക്കല്‍, ഗുരുതര രോഗങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരങ്ങള്‍ ഉള്‍പ്പെടുന്ന എച്ച്ഡിഎഫ്‌സി ലൈഫിന്റെ വിപുലമായ ലൈഫ് ഇന്‍ഷ്വറന്‍സ് ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കരൂര്‍ വൈശ്യ ബാങ്കിന്റെ ഈ കോര്‍പ്പറേറ്റ് ഏജന്‍സി ക്രമീകരണം ഉപഭോക്താക്കളെ പ്രാപ്തരാക്കും.

107 വര്‍ഷത്തെ ബാങ്കിംഗ് പാരമ്പര്യമുള്ള കരൂര്‍വൈശ്യ ബാങ്ക് പ്രൊഫഷണല്‍ ബാങ്കിങ് സേവനങ്ങളും ഗുണമേന്മയുള്ള ഉപഭോസേവനവും നല്‍കുന്നതില്‍ മുന്‍പന്തിയിലാണ്. 20 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന 827 ശാഖകളുടെ ശൃംഖലയുമായി ബാങ്കിന് വിപുലമായ സാന്നിധ്യമുണ്ട്.

കരൂര്‍ വൈശ്യ ബാങ്കിന്റെ നൂറ്റാണ്ട് പഴക്കമുള്ള ബാങ്കിംഗ് അനുഭവവും ഗുണമേന്മയുള്ള ലൈഫ് ഇന്‍ഷ്വറന്‍സ് ഉത്പ്പന്നങ്ങള്‍ നല്‍കുന്നതില്‍ എച്ച്ഡിഎഫ്‌സി ലൈഫിന്റെ വൈദഗ്ധ്യവും സമന്വയിപ്പിച്ചു കൊണ്ട്, സാമ്പത്തിക സുരക്ഷയും ജീവിത സംരക്ഷണവും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മികച്ചസേവനത്തോടൊപ്പം നിരവധി ആനുകൂല്യങ്ങളും നല്‍കാന്‍ ഈ സഹകരണം സജ്ജീകരിച്ചിരിക്കുന്നു. ഈ പങ്കാളിത്തം എച്ച്ഡിഎഫ്‌സി ലൈഫിനെയും കരൂര്‍ ബാങ്കിനെയും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ലൈഫ് ഇന്‍ഷ്വറന്‍സ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കാന്‍ സഹായിക്കും.

TAGS: HDFC | KVB |