കോവിഡ് ബാധിതര്‍ക്കായി എസ് ബി ഐ യുടെ കവച് വായ്പ

Posted on: June 14, 2021

മുംബൈ : കോവിഡ് ബാധിതര്‍ക്ക് ചികിത്സാചെലവ് ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി എസ്.ബി.ഐ. ‘കവച്’ എന്നപേരില്‍ പ്രത്യേക വ്യക്തിഗത വായ്പദ്ധതി പ്രഖ്യാപിച്ചു.

വ്യക്തികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ കോവിഡ് ചികിത്സയായി ഈടില്ലാതെ 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപവരെയാണ് പദ്ധതിയില്‍ വായ്പയായി അനുവദിക്കുക. 8.5 ശതമാനമായിരിക്കും പലിശനിരക്ക്.

തിരിച്ചടവിന് മൂന്നുമാസത്തെ മൊറട്ടോറിയം ലഭിക്കും. മൊറട്ടോറിയം കാലത്തെ പലിശയടക്കം 67 മാസംകൊണ്ട് തിരിച്ചടവ് പൂര്‍ത്തിയാക്കണം.

 

TAGS: SBI |