വീഡിയോ കെ വൈ സി അക്കൗണ്ട് സൗകര്യവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

Posted on: May 14, 2021

തൃശൂര്‍ : സൗത്ത് ഇന്ത്യന്‍ ബാങ്ക് വീഡിയോ കെവൈസി അക്കൗണ്ട് സൗകര്യം അവതരിപ്പിച്ചു.
ബാങ്കിന്റെ ശാഖ സന്ദര്‍ശിക്കാതെ വീഡിയോ കോളിലൂടെ പാന്‍ നമ്പറും ആധാര്‍ നമ്പറും ഉപ
യോഗിച്ച് ഇടപാടുകാര്‍ക്ക് അക്കൗണ്ട് തുറക്കാമെന്നതാണുസവിശേഷത.

ഓണ്‍ലൈനില്‍ കെവൈസിനടപടിക്രമങ്ങള്‍ വളരെ പെട്ടെന്നു പൂര്‍ത്തിയാക്കി സങ്കീര്‍ണതകളില്ലാതെ അക്കൗണ്ട് തുറക്കാനുള്ള സംവിധാനമാണു വീഡിയോ കെവൈസി. ഫോട്ടോയെടുക്കലും ഒപ്പ്, കെവൈസി രേഖകള്‍ എന്നിവയുടെ പരിശോധനയും പെട്ടെന്നു പൂര്‍ത്തിയാകും. വീഡിയോ കെവൈസി ആധാരമായുള്ള അക്കൗണ്ട് തുറക്കലിനായി – https://videokyo.southindianbank.com സന്ദര്‍ശിച്ചാല്‍ മതി. ഈ ലിങ്ക് ബാങ്കിന്റെ മൊബൈല്‍ ആപ്പായ എസ് ഐബി മിറര്‍ പ്ലസിന്റെ പ്രീ-ലോഗിന്‍ പേജിലും ബാങ്കിന്റെ വെബ്‌സൈറ്റിലും കാണാവുന്നതാണ്. ഇടപാടുകാര്‍ വൈബ്‌സൈറ്റില്‍ ആധാര്‍ നമ്പറും പാനും നല്‍കേണ്ടതാണ്.

ഓന്റിക്കേഷന്‍ പൂര്‍ത്തിയായ ശേഷം വ്യക്തിപര വിവരങ്ങള്‍ ചേര്‍ക്കുകയും കെവൈസി നടപടി പൂര്‍ത്തീകരിക്കാന്‍ വീഡിയോ കോള്‍ ചെയ്യുകയുമാണു വേണ്ടത്. വീഡിയോ കെവൈസി വിജയകരമായി പൂര്‍ത്തിയായാല്‍ അക്കൗണ്ട് സ്വയമേവ തുറക്കുന്നതാണ്.കോവിഡ് കാലത്ത് അക്കൗണ്ട് തുറക്കുന്ന നടപടിക്രമം വീഡിയോ കെവൈസി എളുപ്പമാക്കുന്നുവെന്നു സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.